“അവന്‍ തന്റെ പന്ത്രണ്ട് ശിഷ്യന്‍മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്‌കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക് അധികാരം നല്‍കി.” (മത്തായി 10:1)
---------------------------------------------
|
നെട്ടൂര്‍ ഹോളിക്രോസ് ദേവാസ്ത് വിളി സംഘം |
ക്രൈസ്തവ അനുഷ്ഠാന കലാരൂപമായ ദേവാസ്ത്‌വിളി ഒരു പ്രാര്‍ത്ഥനയും ദൈവവചനപ്രഘോഷവുമാണ്.
ദേവാസ്ത്‌വിളിയിലൂടെ ഈശോമിശിഹായുടെ പീഢാനുഭവങ്ങളേയും കുരിശു മരണത്തേയും ഉയിര്‍പ്പിനെയും അന്ത്യവിധിയേയും മനുഷ്യരുടെ ജീവിതമനുസരിച്ച് അവര്‍ക്ക് ലഭിക്കുന്ന സ്വര്‍ഗ, നരകങ്ങളെയും കുറിച്ച് ഉറക്കെ പ്രഘോഷിക്കുകയും സുവിശേഷത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ദൈവനാമത്തില്‍ ദുഷ്ടാരുപികളില്‍നിന്നും വിടുതല്‍ നല്‍കുന്ന ഒരു പ്രാര്‍ത്ഥനകൂടിയാണിത്. പൈശാചികശക്തികളുടെയും ദുഷ്ടാത്മക്കളുടെയും ബാധയുള്ളതെന്നു കരുതുന്ന വീടുകളിലൊ സ്ഥലങ്ങളിലൊ ആയിരുന്നു ഒരു കാലത്ത് ദേവാസ്ത്‌വിളി നടന്നിരുന്നത്.
അമ്പതുനോമ്പ് കാലത്ത് വിഭൂതി ബുധനാഴ്ച മുതല്‍ ദുഃഖവെള്ളിയാഴ്ച വരെ ദേവാസ്ത് വിളിക്കുന്നു. സാധാരണയായി തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളിലാണ് ദേവാസ്ത് വിളിക്കുന്നത്.
വാഗ്ദാനം ചെയ്യുക, ശപഥം ചെയ്യുക, നശിപ്പിക്കുക, ഒഴിപ്പിക്കുക എന്നൊക്കെ അര്‍ത്ഥം വരുന്ന പോര്‍ച്ചുഗീസ് വാക്കാണ് ''ദേവാസ്ത'' (Devasta). ഉറക്കെ വിളിക്കുന്നതിനാല്‍ വിളിയെന്ന പേര് കൂട്ടിചേര്‍ക്കപ്പെട്ടു.
16-ാം നൂറ്റാണ്ടിലാണ് ദേവാസ്ത്‌വിളി ആരംഭിച്ചത്. അക്കാലത്ത് കൊച്ചിയില്‍ വെച്ച് വിശുദ്ധ ഫ്രാന്‍സീസ് സേവ്യര്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ ദേവാസ്ത്ഗീതങ്ങള്‍ എഴുതി. ഇത് പിന്നീട് മലയാളത്തിലേക്കും, തമിഴിലേക്കും പരിഭാഷപ്പെടുത്തുകയുണ്ടായി.
മലയാളത്തില്‍ രണ്ടു പരിഭാഷകളുണ്ട്. ഒന്നാമത്തേത് സംസ്‌കൃതപദങ്ങള്‍ ധാരാളമുള്ള മലയാള ദേവാസ്ത് ഗീതമാണ്. ഈ ഗീതത്തെ സംസ്‌കൃത ദേവാസ്ത് അഥവാ വലിയ ദേവാസ്ത് എന്നു പറയുന്നു. രണ്ടാമത്തേത് തനിമലയാളപദങ്ങള്‍ നിറഞ്ഞ മലയാള ദേവാസ്ത് അഥവാ ചെറിയ ദേവാസ്താണ്. തമിഴ് പദങ്ങളിലുള്ള ഗീതം തമിഴ് ദേവാസ്താണ്.
ദേവാസ്ത് വിളിയെക്കുറിച്ച് കൂടുതല്‍ അറിയുവാനും ദേവാസ്ത് വിളിയുടെ Audio കേള്‍ക്കുന്നതിനും ദേവാസ്ത് ഗീതങ്ങളുടെ Lyrics വായിക്കുന്നതിനും താഴെ കൊടുത്തിട്ടുള്ള ലിങ്കുകളില്‍ click ചെയ്യുക.
1. ദേവാസ്ത് വിളിയെക്കുറിച്ചുള്ള ലേഖനം
2. വലിയ ദേവാസ്ത് വിളി (സംസ്കൃതം) Audio
3. വലിയ ദേവാസ്ത് വിളി ഗീതം (സംസ്കൃതം) വരികള്‍
4. ചെറിയ ദേവാസ്ത് വിളി ഗീതം (മലയാളം) വരികള്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ